KeralaTop News

ബോഗി മാറി കയറി; ശബരിഎക്സ്പ്രസ്സിൽ വയോധികന് ടിടിഇയുടെ മർദ്ദനം

Spread the love

ശബരിഎക്സ്പ്രസിൽ 70 കാരന് ടിടിഇയുടെ മർദ്ദനം. ബോഗി മാറികയറി എന്നാരോപിച്ച് വയോധികനെ ട്രയിനിൽ ടിടിഇ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. സ്ലീപ്പർ ടിക്കറ്റായിരുന്നു ഇയാൾ എടുത്തിരുന്നത് എന്നാൽ സ്ലീപ്പർ ക്ലാസ്സ് രണ്ട് ബോഗികളിൽ മാത്രമേ അനുവദിക്കു എന്നായിരുന്നു ടിടിഇയുടെ വാദം. ഇന്ന് രാവിലെ മാവേലിക്കരയിൽ നിന്ന് കയറിയ വയോധികന് ചങ്ങനാശ്ശേരിയിൽ വെച്ചാണ് മർദ്ദനമേറ്റത്. പിന്നീട് യാത്രക്കാർ ഇടപെട്ടതോടെ ടിടിഇ പിന്തിരിഞ്ഞു. മർദ്ദനം നടത്തിയത് എസ് വിനോദ് എന്നു പേരുള്ള ടിടിഇ ആണെന് ദൃക്‌സാക്ഷി പറഞ്ഞു.

വയോധികന്റെ ഷർട്ടിന്റെ കോളറിൽ ടിടിഇ കയറിപിടിക്കുകയും ബോഗിയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്‌തു. പിന്നീട് മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. മുഖത്ത് അടിക്കുന്നത് കണ്ടപ്പോൾ യാത്രക്കാർ ഇടപ്പെടുകയും ഇതോടെ ടിടിഇ ചങ്ങനാശ്ശേരി സ്റ്റേഷനിൽ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ആലുവയിലേക്ക് പോകുകയായിരുന്ന വയോധികൻ ഒറ്റയ്ക്കാണ് യാത്രചെയ്തിരുന്നതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.