KeralaTop News

മേനകാ ഗാന്ധിക്ക് ഒരേക്കര്‍ ഭൂമി സൗജന്യമായി നല്‍കാം, വയനാട്ടില്‍ താമസിക്കൂ’; കത്തുമായി സിപിഐ ജില്ലാ സെക്രട്ടറി

Spread the love

വയനാട്ടിലെ നരഭോജി കടുവയെ വെടിവച്ച് കൊല്ലുവാന്‍ ഉത്തരവിട്ടതിനെതിരെ മേനക ഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കത്തുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. നാടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ മേനക ഗാന്ധി വയനാട്ടില്‍ വന്ന് താമസിക്കണമെന്നും ഇതിനായി ഒരേക്കര്‍ ഭൂമി സൗജന്യമായി തരാന്‍ തങ്ങള്‍ തയ്യാറാണെന്നും പറഞ്ഞുകൊണ്ടാണ് മേനകാ ഗാന്ധിയ്ക്കായി സിപിഐയുടെ തുറന്ന കത്ത്.

വനംകൈയ്യേറ്റം നടന്നതുകൊണ്ടാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതെന്ന മേനകാ ഗാന്ധിയുടെ നിരീക്ഷണം ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1947ല്‍ സ്വാതന്ത്ര്യം പ്രാപിക്കുന്ന സമയത്ത് വയനാട്ടില്‍ ഉണ്ടായിരുന്ന ഫോറസ്റ്റിന്റെ വിസൃതിയില്‍ ഏതാണ്ട് 25% ത്തോളം ഭൂമി ഇപ്പോള്‍ വനമായി വര്‍ദ്ധിച്ചിട്ടുണ്ട്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പാസായതിനുശേഷം വയനാട്ടിലെ കാടുകളില്‍ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന, ഞങ്ങളുടെ കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് പറയണമെന്നും മേനകാ ഗാന്ധിയ്ക്ക് അയച്ച തുറന്ന കത്തില്‍ ഇ ജെ ബാബു ചോദിക്കുന്നു.