സുവർണകാലത്തിന്റെ തുടക്കം; അമേരിക്ക ആദ്യമെന്ന നയം ഉറപ്പാക്കും; രാജ്യത്ത് രണ്ട് ജെൻഡർ മാത്രം; അനധികൃത കുടിയേറ്റങ്ങൾ ഇല്ലാതാക്കും’; ഡൊണൾഡ് ട്രംപ്
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ സുവർണകാലത്തിന് തുടക്കമെന്ന് ട്രംപ്. അമേരിക്ക ആദ്യം എന്ന നയം ഉറപ്പാക്കും. സമൃദ്ധിയുള്ള സ്വതന്ത്ര അമേരിക്ക കെട്ടിപ്പടുക്കും. ഇന്ന് മുതൽ അമേരിക്ക അഭിവൃദ്ധി പ്രാപിക്കുമെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്റായി ചുമതലയേറ്റുള്ള ആദ്യപ്രസംഗത്തിൽ വധശ്രമവും പരാമർശിച്ചു.
തന്റെ ജീവൻ തിരിച്ചുകിട്ടിയത് അമേരിക്കയെ വീണ്ടും മഹത്തരമാക്കാനാണെന്ന് ട്രംപ് പറഞ്ഞു. മെക്‌സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. എല്ലാ അനധികൃത കുടിയേറ്റങ്ങളും ഇല്ലാതാക്കുമെന്ന് ട്രംപ് പറഞ്ഞു. അതിർത്തിയിലെ നുഴഞ്ഞുക്കയറ്റം അവസാനിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്രിമിനൽ, മാഫിയ സംഘങ്ങളെ തുരുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
വിശ്വാസ വഞ്ചനയുടെ കാലം കഴിഞ്ഞെന്ന് ബൈഡൻ ഭരണകൂടത്തിന് വിമർശനം. കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ എക്‌സിക്യൂട്ടീവ് പുറപ്പെടുവിക്കും. ലോകസമാധാനം കാത്തുസൂക്ഷിക്കുക മുഖ്യലക്ഷ്യം.
രാജ്യത്ത് രണ്ട് ജെൻഡർ മാത്രം മതി. സ്ത്രീ-പുരുഷ ലിംഗത്തിൽപ്പെട്ടവരെ മാത്രമേ അമേരിക്ക അംഗീകരിക്കൂ. LGBTQ+ സമൂഹത്തെ അംഗീകരിക്കില്ലെന്ന് ഡൊണൾഡ് ട്രംപ് പറഞ്ഞു. ഗൾഫ് ഓഫ് മെക്‌സിക്കോയുടെ പേര് മാറ്റി. ഇനി മുതൽ ഗൾഫ് ഓഫ് അമേരിക്കയെന്നാകും അറിയപ്പെടുക. പാനമ കനാലിന്റെ അധികാരം തിരികെ വാങ്ങുമെന്ന് ഡൊണൾഡ് ട്രംപ് പറഞ്ഞു. പാനമ കനാലിന്റെ അധികാരം തിരികെ വാങ്ങുമെന്ന് ഡൊണൾഡ് ട്രംപ് പറഞ്ഞു. വലിയ വിജയങ്ങളുടെ പുതിയ ആകാശത്തിനായി സധൈര്യം മുന്നോട്ടുപോകാൻ ജനങ്ങളോട് ട്രംപ് പറഞ്ഞു.