വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം, സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ.
തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ട് പോക്സോ കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.