HealthTop News

ഡിമെൻഷ്യയെ തടയാൻ വായനയും സംഗീതവും ; കണ്ടെത്തലുമായി സൗത്ത് ഓസ്‌ട്രേലിയൻ സർവകലാശാല

Spread the love

തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെൻഷ്യ. മറവി, ഓർമ്മക്കുറവ് , സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് നഷ്ടപ്പെടുക , ആശയവിനിമയം ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് . അറുപത് വയസിന് മുകളിലുള്ളവർക്കാണ് രോഗം കൂടുതലായി കാണപ്പെടുന്നത് . ഇത് പൂർണമായും ഭേദമാക്കാൻ സാധിക്കുകയില്ലെങ്കിലും തടയാനായി വായനയും സംഗീതവും സഹായിക്കുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയൻ സർവകലാശാല നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. അറുപത് വയസിന് മുകളിലുള്ള 400 പേരിലാണ് പഠനം നടത്തിയത്.

ഒരു വ്യക്തിയുടെ തലച്ചോറിന്റെ ആരോഗ്യം അവരുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണെന്നും പഠനം കണ്ടെത്തി. പാട്ട് കേൾക്കുന്നതും , വായനാശീലം വളർത്തിയെടുക്കുന്നതും ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം അഭിപ്രായപ്പെടുന്നു എപ്പോഴും മനസിന് ശാന്തമായ പ്രവർത്തികളിൽ ഏർപെടുന്നതാണ് തലച്ചോറിന്റെ പ്രവർത്തനത്തിന് കൂടുതൽ ഗുണകരം , സമ്മർദ്ദനങ്ങൾ കുറയ്ക്കാനും ഇത് ഉപകാരപ്പെടും.

കൂടാതെ ചിത്രരചന, വ്യായാമം, മെഡിറ്റേഷൻ തുടങ്ങിയ പ്രവർത്തികൾ മനസ്സിനെ ശാന്തമാക്കാനും ശരീരത്തിന് ഉണർവ് നൽകാനും സഹായിക്കുന്നു .സാമൂഹികമായ ഇടപെടലുകളും മാനസികാരോഗ്യം വർധിപ്പിക്കും . അതേസമയം ടിവി കാണുന്നതും , ഗെയിമുകൾ കളിക്കുന്നതും ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാൻ സഹായകരമല്ലെന്നും പഠനം പറയുന്നു.