കലൂർ സ്റ്റേഡിയത്തിലെ അപകടം; ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി
കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. മക്കളും ഡോക്ടേഴ്സുമായും സാധാരണ നിലയിൽ സംസാരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ടുണ്ടെങ്കിലും ശാസകോശം സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത്.
അതിനിടയിൽ എം.എൽ.എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വാടകവീട്ടിൽ നിന്ന് എല്ലാ സാധനങ്ങളും എടുക്കാൻ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്നതായിരുന്നു കുറിപ്പ്. ആരോഗ്യനിലയെ സംബന്ധിച്ചുള്ള വിശദമായ മെഡിക്കൽ ബുള്ളറ്റിൽ നാളെ പുറത്തു വരും.
അമ്മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്ക ഒന്നുമില്ല എന്നാണ് മക്കളുടെ അഭിപ്രായം. ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 18 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽ നിന്ന് വീണാണ് എം.എൽ.എ.യ്ക്ക് പരിക്കേൽക്കുന്നത്.