Kerala

‘മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല, ഇത് രോഗം വേറെയാണ്“അറ്റൻഷൻ സീക്കിങ് സിൻഡ്രോം’: എഎ റഹീം

Spread the love

മാത്യു കുഴൽനാടനെ പരിഹസിച്ച് എ എ റഹീം എംപി. മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല ഇത് രോഗം വേറെയാണ് “അറ്റൻഷൻ സീക്കിങ് സിൻഡ്രോം” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മുഖമടച്ചു കോടതിയിൽ നിന്ന് കിട്ടിയ ഈ അടിപോലും കുഴൽനാടൻ ആഘോഷമാക്കുമെന്നും എ എ റഹീം പറഞ്ഞു. കോടതി എടുത്ത് ദൂരെയെറിഞ്ഞ കേസുവെച്ച് ഒന്നര മണിക്കൂർ വാർത്താസമ്മേളനം ഉടന്‍ കാണാമെന്നും എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു