ഉത്തരേന്ത്യയിൽ ശൈത്യം അതികഠിനം; ട്രെയിൻ – വ്യോമ ഗതാഗത്തെ ബാധിച്ചു
ഉത്തരേന്ത്യയിൽ ശൈത്യം കടുക്കുന്നു.ഡൽഹിയിൽ താപനില 6 ഡിഗ്രിയിലേക്ക് താഴ്ന്നു. കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിൻ – വ്യോമ ഗതാഗത്തെ ബാധിച്ചു
അതിതീവ്രമാവുകയാണ് ഉത്തരേന്ത്യയിൽ ശൈത്യകാലം. ഡൽഹി, രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില.
ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ്, ജമ്മുക്കശ്മീർ എന്നിവിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിൽ താഴെയായി.
അതിശൈത്യം കാരണം നോയിഡയിൽ 8 വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു .ഉത്തരേന്ത്യയിലെ മിക്കിടങ്ങളിലും മൂടൽമഞ്ഞ് കാരണം ദൃശ്യപരിധി 50 മീറ്ററിൽ താഴെയായി. ഡൽഹി കൊൽക്കത്ത വിമാനത്താവളങ്ങളിൽ ഇരുന്നൂറോളം വിമാനങ്ങൾ വൈകി.യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ സ്പൈസ് ജെറ്റും ഇൻഡിഗോയും നിർദേശിച്ചു.റെയിൽ ഗതാഗത്തെ ബാധിച്ച ഉത്തരേന്ത്യയിലെ മൂടൽമഞ്ഞ് കാരണം 24 ട്രെയിനുകൾ വൈകി. മൂടൽമഞ്ഞ് കാരണം പഞ്ചാബിലെ ബത്തിൻഡയിൽ ട്രിക്കും ബസ്സും കൂട്ടിയിടിച്ച് 24 പേർക്ക് പരുക്കേറ്റു.