Top NewsWorld

ലാസ് വെഗാസ് സ്‌ഫോടനം; ട്രക്ക് ഓടിച്ചിരുന്നത് അമേരിക്കൻ സൈനികൻ; സ്‌ഫോടനത്തിനായി ഉപയോഗിച്ചത് വാടകയ്‌ക്കെടുത്ത ട്രക്ക്

Spread the love

പുതുവത്സരദിനത്തിൽ ലാസ് വെഗാസിലെ ട്രംപ് ഇൻർനാഷണൽ ഹോട്ടലിനു മുന്നിൽ സ്‌ഫോടനം നടത്തിയത് അമേരിക്കൻ സൈനികനെന്ന് അന്വേഷസംഘം. സ്‌ഫോടനത്തിനു മുമ്പ് ഇയാൾ സ്വയം വെടിവച്ചിരുന്നുവെന്നും കണ്ടെത്തൽ. ന്യൂ ഓർലിയൻസിലെ ട്രക്ക് ഇടിച്ചുകയറ്റിയുള്ള ആക്രമണം അക്രമി സ്വയം പദ്ധതിയിട്ടതാണെന്നും അന്വേഷസംഘം വ്യക്തമാക്കി.

പുതുവത്സരദിനത്തിൽ ലാസ് വെഗാസിൽ ട്രംപ് ഇന്റർനാഷണൽ ഹോട്ടലിനു മുന്നിൽ ട്രക്ക് സ്‌ഫോടനം നടത്തിയത് അമേരിക്കൻ സൈനികനായ മാത്യു അലൻ ലിവെൽസ്‌ബെർഗർ ആണെന്നാണ് കണ്ടെത്തൽ. സ്‌ഫോടനത്തിനു മുമ്പായി ഇയാൾ സ്വയം വെടിവച്ചിരുന്നുവെന്നും കണ്ടെത്തി. ഡെനവറിൽ നിന്നും വാടകയ്‌ക്കെടുത്ത ട്രക്കാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്.

കത്തിക്കരിഞ്ഞ നിലയിലാണ് മാത്യു അലന്റെ മൃതദേഹം. അമേരിക്കൻ ആർമി സ്‌പെഷ്യൽ ഫോഴ്‌സസ് ഓപ്പറേഷൻസ് ഓഫീസറാണ് മാത്യു അലൻ. സ്‌ഫോടനം നടത്തിയ ദിവസം മാത്യു അലൻ അവധിയിലായിരുന്നുവെന്നും അന്വേഷണ സംഘം അറിയിച്ചു. അതിനിടെ ന്യൂ ഓർലിയൻസിൽ പുതുവത്സരദിനത്തിൽ ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ കൊലപാതകത്തിൽ ഷംസുദ്ദീൻ ജബ്ബാർ എന്ന ടെക്‌സാസിൽ നിന്നുള്ള മുൻ സൈനികൻ മാത്രമേ ഉൾപ്പെട്ടിട്ടുള്ളു എന്നാണ് എഫ് ബി ഐ പറയുന്നത്.

ആക്രമണത്തിനുപയോഗിച്ച ട്രക്കിൽ നിന്നും ഐ എസിന്റെ പതാക കണ്ടെത്തിയിരുന്നു. ആക്രമണത്തിന് മുമ്പ് നിർമ്മിച്ച വീഡിയോകളിൽ താൻ ഭീകരസംഘടനയിൽ ചേർന്നുവെന്ന് ഇയാൾ വ്യക്തമാക്കിയിരുന്നതായും അന്വേഷ സംഘം പറയുന്നു.