ശബരിമലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം; പരിശോധന ശക്തമാക്കി എക്സൈസ്
ശബരിമല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നശേഷം ആദ്യ മൂന്ന് ദിവസങ്ങളിൽ (ഡിസംബർ 30 മുതൽ ജനുവരി 1 വരെ) എക്സൈസ് പമ്പയിൽ 16 റെയ്‌ഡുകൾ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു.
നിലയ്ക്കലിൽ 33 റെയ്‌ഡുകൾ നടത്തുകയും 72 കേസുകളിലായി 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 16 റെയ്‌ഡുകൾ നടത്തുകയും 40 കേസുകളിലായി 8,000 രൂപ പിഴയീടാക്കുകയും ചെയ്തു.
പമ്പയിൽ മൂന്ന് ദിവസങ്ങളിലായി 8 ഹോട്ടലുകളിലും 7 ലേബർ ക്യാമ്പുകളിലും പരിശോധന നടത്തി. നിലയ്ക്കലിൽ 16 ഹോട്ടലുകളിലും 11 ലേബർ ക്യാമ്പുകളിലും പരിശോധന നടത്തി. സന്നിധാനത്ത് 9 ലേബർ ക്യാമ്പുകളിലാണ് പരിശോധന നടന്നത്.