NationalTop News

പത്തു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം: രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി

Spread the love

രാജസ്ഥാനില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരി ചേതന മരണത്തിന് കീഴടങ്ങി. പത്തു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പുറത്തെത്തിച്ച ചേതനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരമാണ് 150 അടി താഴ്ചയില്‍ നിന്ന് പുറത്തെടുത്ത് ചേതനയെ പുറത്തെടുത്തത്. ഡിസംബര്‍ 23 നാണ് കോട്പുത്‌ലി -ബെഹ്റോര്‍ ജില്ലയിലെ കുഴല്‍ കിണറിലേക്ക് ചേതന വീണത്.

പിതാവിന്റെ കൃഷിയിടത്തില്‍ കളിക്കുമ്പോഴായിരുന്നു അപകടം. കടുത്ത തണുപ്പും മഴയിലും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ ഒന്നിച്ചാണ് സമാന്തര കുഴി കുഴിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഹോസ്പിറ്റലില്‍ എത്തിയ ഉടനെ കുഞ്ഞിനെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധനയ്ക്കായി പ്രത്യേക സജ്ജീകരണം ഒരുക്കിയിരുന്നു. എന്നാല്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ശരീരം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.