യൂണിറ്റിന് 9 പൈസ; സർചാർജ് ഈടാക്കാൻ KSEBക്ക് അനുമതി നൽകി റഗുലേറ്ററി കമ്മീഷൻ
വൈദ്യുതി നിരക്ക് കൂട്ടിയിട്ടും സർചാർജ് ഈടാക്കാൻ കെഎസ്ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച് സർചാർജ് ഈടാക്കാം. യൂണിറ്റിന് 17 പൈസയായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തീർക്കാനാണ് സർചാർജ് ഈടാക്കുന്നത്.
ജനുവരിയിൽ സ്വന്തം നിലയിൽ യൂണിറ്റിന് 10 പൈസ വച്ച് ഈടാക്കാൻ കെഎസ്ഇബി തീരുമാനിച്ചിരുന്നു. നവംബർ മാസം വൈദ്യുതി വാങ്ങിയതിലെ 17.79 കോടി രൂപ പിരിച്ചെടുക്കാനാണിത്. അതുവഴി ജനുവരി മാസം സർ ചാർജ് ആയി മൊത്തം പിരിക്കുക യൂണിറ്റിന് 19 പൈസ വരെയാകും. വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസ വർധിപ്പിച്ചിരുന്നു.
ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഉൾപ്പെടെ നിരക്ക് വർധന ബാധകമാക്കിയാണ് വൈദ്യുതി നിരത്ത് ഡിസംബർ ആദ്യം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നത്. യൂണിറ്റിന് 34 പൈസ വീതം വർധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയിൽ വർധനവ് വരുത്തിയാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉൾപ്പെടെ തീരുമാനം. അടുത്ത വർഷം യൂണിറ്റിന് 12 പൈസ വീതവും വർധിപ്പിക്കുകയും ചെയ്യും.