പത്തനംതിട്ടയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു, ആൺകുഞ്ഞിന് ജന്മം നൽകി; അമ്മയും കുഞ്ഞും സുരക്ഷിതർ
പത്തനംതിട്ട ആവണിപ്പാറയിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടയായിരുന്നു പ്രസവം നടന്നത്. കോന്നിയിൽ നിന്ന് 108 ആംബുലൻസ് പ്രദേശത്തേക്ക് പുറപ്പെട്ടു. കല്ലേലി അച്ഛൻകോവിൽ റോഡ് യാത്ര ദുഷ്കരമെന്ന് പ്രദേശവാസികൾ പറയുന്നു. നാളെ ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ ഇരിക്കുകയായിരുന്നു ഇന്ന് പ്രസവം നടന്നത്.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് ശുശ്രൂഷയ്ക്ക് എത്തിയ ആരോഗ്യപ്രവർത്തക മാധ്യമങ്ങളോട് പറഞ്ഞു. അവൾ ഗിരിജൻ കോളനിയിലെ സജിത ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. മണ്ണാറപ്പാറയിൽ വച്ച് ജീപ്പിൽ വച്ചാണ് സജിത പ്രസവിച്ചത്. കൊക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് സജീതയും മകളും ചേർന്നാണ് പ്രസവശേഷം ശുശ്രൂഷ നൽകിയത്. ട്രൈബൽ ഡെലിവറിക്ക് അമ്മയോടൊപ്പം വനത്തിലേക്ക് പോയ സജിതയുടെ മകൾ എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിയാണ്.