NationalTop News

ബംഗാളിൽ ബോംബ് സ്ഫോടനം; മൂന്ന് മരണം

Spread the love

ബംഗാളിലെ മുര്‍ഷിദാബാദില്‍ അനധികൃതമായ നടന്ന ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി മൂന്നു പേര്‍ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിലാണ് സംഭവം. സ്ഫോടനത്തിൽ മാമുൻ മൊല്ല, സക്കീറുൾ സർക്കാർ, മുസ്താഖിൻ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്.ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട മാമുൻ മൊല്ലയുടെ വീട്ടിലാണ് സ്‌ഫോടകവസ്തുക്കൾ നിർമിച്ചത്. സ്ഫോടനത്തിൽ വീടിൻറെ മേൽക്കൂര തകർന്നു.സ്‌ഫോടനത്തിൻ്റെ വലിയ ശബ്ദം കേട്ടെങ്കിലും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നുവെന്ന് മൊല്ലയുടെ അയൽക്കാർ പറയുന്നു.പ്രദേശത്ത് ഇപ്പോള്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. അന്വേഷണം ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.