‘CPIM ഓഫീസുകൾ തകർക്കാൻ കോൺഗ്രസിന്റെ 10 പിള്ളേര് മതി’: കെ സുധാകരൻ
സിപിഐഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. CPIM ഓഫീസുകൾ തകർക്കാൻ കോൺഗ്രസിന്റെ 10 പിള്ളേര് മതി. പൊളിക്കണോ എന്ന് പറയൂ, ഞങ്ങൾ പൊളിച്ച് കാണിച്ചുതരാമെന്നും കെ സുധാകരൻ പറഞ്ഞു.. സിപിഐഎം ഓഫിസ് തിരിച്ചു പൊളിക്കണോ എന്ന് അണികളോട് സുധാകരന്‍ ചോദിച്ചു. കണ്ണൂര്‍ പിണറായിയില്‍ ഇന്നലെ ഇന്നലെ രാത്രി തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.
കണ്ണൂർ പിണറായി വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫിസാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഓഫിസിന്‍റെ സിസിടിവി ക്യാമറകൾ അടിച്ചു തകർത്തു. വാതിൽ തീവച്ച് നശിപ്പിക്കാനും ശ്രമിച്ചു. എന്നാൽ തീ കാര്യമായി പടർന്നില്ല. ജനൽ ചില്ലുകളും തകർത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങളും നിലയിലായിരുന്നു. സിപിഎമ്മാണ് ആക്രമണത്തിനു പിന്നിലെന്നാണ് കോൺഗ്രസിന്റെ ആരോപണം. സ്ഥലം സന്ദർശിച്ച പിണറായി പൊലീസ് അന്വേഷണം ആരംഭിച്ചു.