Monday, April 7, 2025
Latest:
KeralaTop News

ബലാത്സംഗക്കേസ് പ്രതി വിചാരണ ദിവസം ജീവനൊടുക്കി

Spread the love

ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ ദിവസം ജീവനൊടുക്കി. ചേർത്തല കടക്കരപ്പള്ളി നികർത്തിൽ രതീഷ് (41)ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

2021ൽ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടിൽ തന്നെയാണ് ഉണ്ണിയെന്ന് വിളിക്കുന്ന രതീഷും തൂങ്ങിമരിച്ചത്.

കേസിന്റെ വിചാരണ ഡിസംബർ 3ന്‌ നിശ്ചയിച്ചിരുന്നെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പൊലീസ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. രതീഷിന്റെ ഭാര്യ വിദേശത്താണ്.