KeralaTop News

കോൺഗ്രസ് വിട്ട എ കെ ഷാനിബ് DYFl ലേക്ക്; ഇന്ന് അംഗത്വം എടുത്തേക്കും

Spread the love

കോൺഗ്രസിനെ വിമർശിച്ച് പാർട്ടിയിൽ നിന്നും പുറത്തുവന്ന എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്. തിരുവനന്തപുരത്ത് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും അംഗത്വം സ്വീകരിക്കുക. തിരുവനന്തപുരത്തുള്ള ഷാനിബ് സിപിഐഎം നേതാക്കളുമായി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ഷാനിബ് ഫേസ്‌ബുക്കിലൂടെ അറിയിച്ചിരുന്നു.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷ വർഗ്ഗീയതയെ തലോടുന്ന കാഴ്ചയും നമ്മൾ തുടരെ കണ്ടുകൊണ്ടിരിക്കുകയാണ്.തെറ്റിൽ നിന്ന് തെറ്റിലേക്ക് തുടരെ തുടരെ സഞ്ചരിക്കുകയാണ് കോൺഗ്രസ്. പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസ്. അധികാരത്തിലെത്താൻ ഏത് വർഗീയതയുമായും ചേരാൻ മടിയില്ലാത്ത ,അതിനെ ചോദ്യം ചെയ്യാൻ ഒരാൾ പോലും ബാക്കിയില്ലാത്ത പാർട്ടിയാണ് ഇന്നത്തെ കോൺഗ്രസ്. ഒരു സാധാരണ കോൺഗ്രസുക്കാരനാണ് എന്ന് പറഞ്ഞ് തുടരുന്നത് പോലും ഇനി മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണ് എ കെ ഷാനിബ് ഫേസ്ബുക്കിൽ കുറിച്ചു.

നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒരു കോൺഗ്രസുകാരനായി തന്നെ തുടരുക എന്ന എന്റെ ആഗ്രഹം ഞാൻ ഇവിടെ ഉപേക്ഷിക്കുകയാണെന്നും ഒരേ സമയം ആർഎസ്എസ് മായും എസ്ഡിപിഐ യുമായും തെരഞ്ഞെടുപ്പ് ബന്ധത്തിന് ശ്രമിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും കേവലം അധികാര രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമാക്കുന്നത്.

അതേസമയം, എകെ ഷാനിബ് ഇടതുപക്ഷത്തിനൊപ്പമാണെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രചാരണവേദിയിൽ ഷാനിബ് എത്തിയിരുന്നു.സ്ഥാർത്തിയായ പി സരിന് തന്റെ എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിലും ചേർന്ന് നടത്തുന്ന നീക്കങ്ങൾക്കെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന നിലപാടാണ് എ കെ ഷാനിബ് സ്വീകരിക്കുന്നത്.