SportsTop News

34-ാം നീക്കത്തില്‍ തിരികെയെത്തി ഗുകേഷ്; ഡിങ് ലിറനുമായി ആറാം മത്സരവും സമനില

Spread the love

ഒരു ഭാഗത്ത് സമനിലക്കായി കരുക്കള്‍ നീക്കുമ്പോള്‍ മറുഭാഗത്ത് അതിന് ഇടം കൊടുക്കാതെ കരുക്കള്‍ നീക്കപ്പെടുക. ഒടുവില്‍ സമനിലയില്‍ തന്നെ അഭയം കണ്ടെത്തേണ്ടി വരിക. ഇന്ത്യന്‍ ചെസ് താരമായ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ആറാം മത്സരമാണ്് അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് ഒടുവില്‍ സമനിലയില്‍ അവസാനിപ്പിച്ചത്. ഇതോടെ തുടര്‍ച്ചയായ മൂന്ന് സമനിലകളില്‍ മൂന്നുവീതം പോയിന്റുകള്‍ മാത്രമാണ് ഇരുവര്‍ക്കും സ്വന്തമാക്കാനായത്. സിംഗപൂരില്‍ ആണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് വേദിയൊരുക്കിയിട്ടുള്ളത്. പോരാട്ടത്തിലെ ആറാം ഗെയിമില്‍ ഞായറാഴ്ച വെള്ളക്കരുക്കളുമായി ഇറങ്ങിയ ഡിങ് ലിറന്‍ അപ്രതീക്ഷിത ഓപ്പണിങ് പുറത്തെടുത്ത് ഗുകേഷിനെയും ഒപ്പം ഇന്ത്യന്‍ ചെസ് പ്രേമികളെയും ഞെട്ടിച്ചിരുന്നു. ആദ്യകരു നീക്കിയ ഡിങ് ആദ്യ 19 നീക്കങ്ങള്‍ക്ക് ഉപയോഗിച്ചത് വെറും ഏഴു മിനിറ്റ് മാത്രമായിരുന്നെങ്കില്‍ ചിന്തയിലാണ്ട ഗുകേഷ് ഇത്രയും നീക്കങ്ങള്‍ക്ക് എടുത്തത് ഒരു മണിക്കൂറിന് അടുത്ത (53 മിനിറ്റ്) സമയമാണ്. ഗുകേഷ് നടത്തിയ ഇരുപതാം നീക്കം ഡിങ്ങിന് നേരിയ മേല്‍ക്കൈ ലഭിച്ചെങ്കിലും അടുത്ത നീക്കത്തിനായി 42 മിനിറ്റ് ആലോചിച്ചു. പിന്നാലെ ഡിങ് പ്രതിയോഗിയുടെ പോണിനെ വെട്ടി. ഇതോടെ ഒരു പോണ്‍ പുറകിലായ ഗുകേഷ് പ്രതിരോധത്തിലായി.

തുടര്‍ന്നങ്ങോട്ട് വിജയത്തിനായി ശ്രമിക്കാതെ ഡിങ് സമനിലക്കായി നീക്കങ്ങള്‍ നടത്തുകയായിരുന്നു. നീക്കങ്ങളില്‍ പിന്നിലായിപോയ ഗുകേഷ് പക്ഷേ സമനിലക്ക് ശ്രമിക്കാത്തത് കാണികളെ അമ്പരപ്പിച്ചു. ഇത് യുക്തിസഹമായ തീരുമാനമായിരുന്നില്ലെന്നും പോണ്‍ മികവിന് ഒപ്പം തന്നെ തുറന്ന പാതയുടെ പൂര്‍ണ ആധിപത്യവും ഡിങ്ങിനുണ്ടായിരുന്നു. നിര്‍ണായക നീക്കങ്ങള്‍ നടത്തി ഡിങ് മുന്നേറിക്കൊണ്ടിരുന്നു. എന്നാല്‍ പ്രതിസന്ധികളില്‍ പതറാതെ ഗുകേഷ് തന്റെ ക്വീനിനെ സജീവമാക്കിക്കൊണ്ട് മത്സരത്തിലേക്ക്. 34-ാമത്തെ നീക്കത്തില്‍ ക്വീനുകള്‍ വെട്ടിനീക്കാന്‍ ഡിങ് അനുവദിച്ചതോടെ ഗുകേഷ് കളിയിലേക്ക് തിരിച്ചെത്തി. കരുക്കളെ സജീവമാക്കി നിര്‍ത്തി ഗുകേഷ് അദ്ഭുതകരമാംവിധം സമനില നേടി. ഇരുവര്‍ക്കും ഇന്ന് വിശ്രമദിനാണ്.