KeralaTop News

വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് 70,000; ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു

Spread the love

ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു. ഇന്നും വെർച്വൽ ക്യൂ ബുക്കിംഗ് 70,000 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു. ഇന്നലെ 75,821ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർധനവുണ്ട്.

ഒരേ സമയം കൂടുതൽ തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തുന്നുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിയുന്നുണ്ട്. ഇന്ന് ഞായറാഴ്ചയായതിനാൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

ഭക്തരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വരുമാനവും വർധിക്കുന്നുണ്ട്. മുൻ വർഷത്തേക്കാൾ 15 കോടി രൂപയുടെ അധിക വരുമാനമാണ് ഈ സീസണിൽ ഇതുവരെ ലഭിച്ചത്. ഇന്നലെ രാത്രി സന്നിധാനത്ത് ചെറിയ തോതിൽ മഴ പെയ്തു. ഫിൻജാൽ ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശമുണ്ട്.