KeralaTop News

‘പാർട്ടിയിൽ ജീർണതകൾ രൂപപ്പെട്ടുവരുന്നു, തെറ്റായ പ്രവണതകൾ തിരുത്തി മുന്നോട്ട് പോകും’; എം വി ഗോവിന്ദൻ

Spread the love

പാർട്ടിയിൽ ജീർണതകൾ പല രീതിയിൽ രൂപപ്പെട്ടുവരുന്നുണ്ട്. അതിനെ എങ്ങിനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം. വിമർശനങ്ങൾ വേണം. പാർട്ടിയുടെ മുന്നോട്ടുള്ള യാത്രകളിൽ പാർട്ടി സംഘടാപരമായ ഏറ്റവും പ്രധാനപ്പെട്ട കരുത്ത് വിമർശനവും സ്വയം വിമർശനങ്ങളുമാണ്. പാർട്ടിക്കകത്തെ വിമർശനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിമർശനങ്ങൾ ജനാധിപത്യ രീതിയിൽ കൈകാര്യം ചെയ്യും. പല മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത് അജണ്ടയുടെ ഭാഗമായ ചർച്ച മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്മേളനകാലത്ത് സിപിഐഎമ്മിനെ വലയ്ക്കുന്ന വിഭാഗീയത പരിഹരിക്കാൻ സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി ശെരിയായ നിലപാട് സ്വീകരിച്ചുകൊണ്ട് മാത്രമാണ് മുന്നോട്ട് പോകുക. തെറ്റായ പ്രവണതകൾ ഏത് മേഖലയിൽ ഉണ്ടായാലും അതിനെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ല. കരുനാഗപ്പള്ളിയിൽ ഉണ്ടായത് തെറ്റായ പ്രവണതയാണ്, അത് തിരുത്താൻ ആവശ്യപ്പെട്ടിരുന്നു അതിനുള്ള നിലപാടും സ്വീകരിച്ചതാണ് സമ്മേളനങ്ങൾ ആരംഭിച്ചിട്ടും തെറ്റായ കാര്യങ്ങളാണ് നടന്നത് ഇക്കാര്യങ്ങൾ പാർട്ടിക്ക് ഗുണകരമായ കാര്യമല്ലെന്ന് മനസിലാക്കിയതുകൊണ്ടാണ് ആ ഏരിയ കമ്മിറ്റിയെ പുനഃസംഘടിപ്പിച്ചതും പുതിയ അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നിട്ടുള്ളതെന്നും അദ്ദേഹം ട്വന്റി ഫോറിനോട് വ്യക്തമാക്കി. യാതൊരു മുൻവിധിയും ഇല്ലാതെ കൃത്യമായ മൂല്യങ്ങൾ പരിശോധിച്ച് അഡ്‌ഹോക് കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി കിട്ടുന്നതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാവും.

CPIMൽ നിന്ന് BJPയിൽ പോകുന്നതിലൊന്നും അദ്ഭുതമില്ല, ഇത് പാർട്ടി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണ്. ആലപ്പുഴയിലെ ബിപിൻ സി ബാബു മതനിരപേക്ഷതയ്ക്കായി ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞതിനോടൊന്നും മറുപടിപറയേണ്ട ആവശ്യം പാർട്ടിക്കില്ല. അതിൽ ഒരു ഉത്കണ്ഠയും ഇല്ല. കുറച്ചുകാലമായി അദ്ദേഹവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ പാർട്ടിക്കകത്ത് നിലനിൽക്കുകയാണ്.അതിൽ കൃത്യമായ നിലപാട് സ്വീകരിക്കാതെ പാർട്ടിക്ക് മുന്നോട്ട് പോകാനാകില്ല. അച്ചടക്ക നടപടി ഇനിയും തുടർന്ന് മുന്നിലേക്ക് കൊണ്ടുപോകുന്ന സാഹചര്യത്തിൽ രക്ഷപെടാൻ വേണ്ടിയുള്ള ഒരു മാർഗമായി ബിപിൻ സി ബാബുവിന്റെ ബിജെപി പ്രവേശനത്തെ കണ്ടാൽ മതി.അല്ലാതെ ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയമോ മതനിരപേക്ഷ ഉള്ളടക്കമോ ഇല്ല. പാർട്ടിയുടെ സംസ്ഥാന സമ്മേളനങ്ങൾ വളരെ നന്നായി തന്നെ പൂർത്തിയാകും. ജനകീയമായ രീതിയിൽ വലിയ മുന്നേറ്റത്തോടുകൂടി സമ്മേളനം സംഘടിപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.