KeralaTop News

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

Spread the love

സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. ഡിസംബര്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്. വഖഫ് ബോര്‍ഡിന് മുന്നിലുള്ള നിരവധി കേസുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നടപടി. ആലപ്പുഴ ഹൈദരിയ്യ മസ്ജിദ് കമ്മിറ്റി ഉള്‍പ്പെട്ട ഭൂമി വിഷയം ഒരു വര്‍ഷത്തോളമായി വഖഫ് ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.

നിലവിലെ ബോര്‍ഡിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ഈ വിഷയത്തിലും തീരുമാനമാകാനിടയില്ല. കേസില്‍ അടിയന്തിര തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. പുതിയ വഖഫ് ബോര്‍ഡ് നിലവില്‍ വരാന്‍ ആറ് മാസത്തോളം സമയമെടുക്കും. ഈ സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.