‘SDPI, ജമാ അത്തെ ഇസ്ലാമിയുമായി പാരമ്പര്യ ബന്ധം ഉള്ളത് ഇടതുപക്ഷത്തിന്’; പി കെ കുഞ്ഞാലിക്കുട്ടി
എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ആരോപണം ഉന്നയിക്കുമ്പോൾ ഇടതുപക്ഷം അവരുടെ അവസ്ഥ ആലോചിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരെ വിമർശനം ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ. ലീഗ് വർഗീയമെന്ന് ആർക്കും പറയാനാകില്ല. വർഗീയതയോട് ഒരിക്കലും ലീഗ് സന്ധി ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വന്ന കണക്ക് പ്രകകാരം പലയിടത്തും എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. എന്നാൽ വയനാട്ടിലും, പാലക്കാടും യുഡിഎഫിന് ലഭിച്ചത് വലിയ ഭൂരിപക്ഷവും. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിനാണ്. കാർഡ് മാറ്റി കളിക്കുമ്പോൾ ഉണ്ടാക്കുന്ന ഫലം അവർ ചിന്തിക്കുന്നില്ല. മന്ത്രി മണ്ഡലത്തിലെ പല ബൂത്തുകളിലും എൽഡിഎഫ് ബിജെപിക്കും പിന്നിൽ ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടതുപക്ഷത്തിന്റേതാണ്
ഭരണവിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തിൽ മാത്രം പറയാനാകില്ല. ഭൂരിപക്ഷത്തിന് വലിയ കുറവുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുനമ്പം വിഷയം പരിഹരിക്കാതെ നീണ്ടു പോയാൽ അതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിന് ആയിരിക്കില്ല, അത് ചിലപ്പോൾ സ്പർധയ്ക്ക് ഇടയാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി വിശദമാക്കുകയുണ്ടായി.