Sunday, December 29, 2024
Latest:
NationalTop News

‘വിവാഹത്തിലെത്താതെ പിരിഞ്ഞ ശേഷം ക്രിമിനൽ കേസുകൾ ശരിയല്ല’, യുവാവിനെതിരായ പീഡന കേസ് സുപ്രീം കോടതി റദ്ദാക്കി

Spread the love

ദില്ലി : ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളിൽ പിന്നീട് പീഡന ആരോപണമുയ‍ര്‍ത്തുന്ന ശരിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. പ്രണയ ബന്ധങ്ങൾ വിവാഹത്തിലേക്ക് എത്താതെ തെറ്റിപ്പിരിയുന്ന സംഭവങ്ങളിൽ ക്രിമിനൽ കേസുകൾ നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി, ദില്ലി സ്വദേശിക്കെതിരായ കേസ് കോടതി റദ്ദാക്കി. 2019 ലെ ദില്ലിയിൽ നിന്നുള്ള കേസിലാണ് കോടതി നടപടി. ഉഭയ കക്ഷി പ്രകാരമുള്ള ബന്ധമായിരുന്നുവെന്നും പരാതി അവിശ്വനീയമായിരുന്നുവെന്നും സുപ്രീം കോടതി ജസ്റ്റിന് നാഗരത്ന നിരീക്ഷിച്ചു. യുവതിയും യുവാവും വിദ്യാസമ്പന്നരാണ്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിലും കൂടിക്കാഴ്ച്ചകൾ നടന്നിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ബന്ധം തുടങ്ങിയത് എന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.