Friday, January 3, 2025
Latest:
NationalTop News

നാഗ്പൂരിൽ ഇവിഎം മെഷീനിൽ തിരിമറിയെന്ന് ആരോപണം; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം ആക്രമിച്ചു

Spread the love

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തിരിമറിയെന്ന് ആരോപണം. ഇവിഎം മെഷീനുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം ആക്രമിച്ചു. ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ വാഹനം തടയുകയായിരുന്നു. തുടർന്നു വലിയ സംഘർഷം ഉണ്ടായി. തുടർന്ന് പൊലീസ് എത്തി ഉദ്യോഗസ്ഥനെയും മെഷീനും സ്റ്റേഷനിലേക്ക് മാറ്റി.

തുടർന്ന് ബിജെപി, കോൺഗ്രസ് പ്രവർത്തകർ പൊലീസിന് സ്റ്റേഷന് മുൻപിൽ വലിയ പ്രതിഷേധവുമായി എത്തി. ഇവിഎം മെഷീൻ വോട്ടെടുപ്പിന് ഉപയോഗിച്ചതല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവിഎം തകരാറിലായാൽ പകരം ഉപയോഗിക്കാനായി സൂക്ഷിച്ചുവച്ചതാണെന്നാണ് വിശദീകരണം. വോട്ടെടുപ്പിൽ ഈ ഇവിഎം മെഷീൻ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസിന് വിശദീകരിച്ചു.