Friday, December 13, 2024
Latest:
NationalTop News

വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ, ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ നടന്നു

Spread the love

വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ. ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇന്നലെ രാത്രി 12.15 ന് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യയുമായുള്ള ലയനം പൂര്‍ത്തിയായതോടെയാണ് വിസ്താര ഓര്‍മയായത്. ആദ്യ ആഭ്യന്തര സര്‍വീസ് 1.20-ന് മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തി. വിസ്താര ഫ്‌ലൈറ്റ് കോഡ് ‘യുകെ’ എന്നതില്‍ നിന്ന് ‘AI2’ എന്നായി മാറി.

2022 നവംബറില്‍ ആണ് വിസ്താര എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിക്കുന്നതായുള്ള പ്രഖ്യാപനമുണ്ടായത്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണിത്. ലയനം പൂര്‍ത്തിയാകുന്നതോടെ സിംഗപ്പുര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഓഹരിയുണ്ടാകും.

11 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013-ലാണ് വിസ്താര നിലവില്‍ വന്നത്. 2015 ജനുവരി ഒമ്പത് ആദ്യ സര്‍വീസും നടത്തി. ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു കമ്പനിയുടെ ആസ്ഥാനം 70 വിമാനങ്ങളുമായി 350 സര്‍വിസുകളാണ് വിസ്താര ദിവസവും നടത്തിയിരുന്നത്.