NationalTop News

ഡൽഹിയിൽ രണ്ടിടങ്ങളിൽ വെടിവെപ്പ്; ഒരു മരണം

Spread the love

ഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിവെപ്പ്. കബീർ നഗർ, ജ്യോതി നഗർ എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. കബീർ നഗറിലുണ്ടായ വെടിവെപ്പിൽ വെൽക്കം ഏരിയ സ്വദേശിയായ നദീം എന്നയാളാണ് മരിച്ചത്. ഇരുചക്ര വാഹനത്തിലെത്തിയ അക്രമികൾ നദീമിന് നേരെ അഞ്ചു തവണയാണ് വെടിയുതിർത്തതെന്ന് കുടുംബം പറയുന്നു. അക്രമികൾ നദീമിന്റെ ഫോൺ കൈക്കലാക്കിയെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും നദീമിന്റെ കുടുംബം വ്യക്തമാക്കി.

ജ്യോതി നഗറിലുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ കാലിനാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.