KeralaTop News

പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലേതെന്ന് സംശയം

Spread the love

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിലേതെന്ന് സംശയിക്കുന്ന മൃതദേഹഭാഗം പരപ്പൻപാറ ഭാഗത്ത് നിന്ന് കണ്ടെത്തി. തേൻ ശേഖരിക്കാനായി വനത്തിനകത്തേക്ക് എത്തിയ ആദിവാസികളാണ് മൃതദേഹഭാഗം മരത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയ്ക്കും താഴെയുള്ള മേഖലയാണ് പരപ്പൻപാറ, അതിനോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ നിന്നാണ് എല്ലിന്റെ കഷ്ണം കുടുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്. ചൂരൽമലയിൽ ക്യാമ്പ് ചെയ്യുന്ന ഫയർ ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

തെരച്ചിൽ കൃത്യമായി നടക്കുന്നില്ലെന്നും വീണ്ടും കാര്യക്ഷമമായ രീതിയിൽ തെരച്ചിൽ നടത്തണമെന്ന ആവശ്യവും പ്രദേശത്ത് പുകയുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മൃതദേഹ ഭാഗം കണ്ടെത്തിയിരിക്കുന്നത്. എൻഡിആർഎഫ് സംഘവും മറ്റും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെങ്കിലും തെരച്ചിൽ കാര്യമായി നടക്കുന്നിലായിരുന്നുവെന്നും ആക്ഷേപമുണ്ട്.