Wednesday, March 25, 2026
Latest:
KeralaTop News

നെടുങ്കണ്ടത്ത് 15 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

Spread the love

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. 15 തൊഴിലാളികൾക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. പരുക്കേറ്റവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

താന്നിമൂട്ടിലെ രണ്ടാം വാർഡിലെ കൃഷിയിടത്തിൽ ജോലിചെയ്യുന്ന സമയത്തായിരുന്നു പെരുന്തേനിച്ചയുടെ ആക്രമണം ഉണ്ടാകുന്നത്. കൃഷിയിടത്തോട് ചേർന്നുനിൽക്കുന്ന സ്ഥലത്ത് തേനീച്ചകൂട് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പക്ഷികൾ കൂട് ആക്രമിച്ചതിനെ തുടർന്ന് തകരുകയും പിന്നീട് തേനീച്ചകൾ തൊഴിലാളികളെ കുത്തുകയുമായിരുന്നു.

അതേസമയം, കോഴിക്കോട് പേരാമ്പ്ര നൊച്ചാട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റ സംഭവത്തിൽ പരുക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.