Friday, December 27, 2024
Latest:
KeralaTop News

സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Spread the love

സാഹിത്യനിരൂപകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു. 68 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കുന്ന പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിര്‍വാഹകസമിതി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രഭാഷകന്‍, രാഷ്ട്രീയ- സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയിപ്പെട്ട വടക്കേടത്ത് നിരവധി നിരൂപണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. തൃശൂരിലെ മദര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

വാക്കിന്റെ സൗന്ദര്യശാസ്ത്രം, വായനയുടെ ഉപനിഷത്ത്, രമണന്‍ എങ്ങനെ വായിക്കരുത്, അര്‍ത്ഥങ്ങളുടെ കലഹം, ആനന്ദമീമാംസ എന്നിവയാണ് ബാലചന്ദ്രന്‍ രചിച്ച പ്രധാന പുസ്തകങ്ങള്‍. കുറ്റിപ്പുഴ അവാര്‍ഡ്, ഫാദര്‍ വടക്കന്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ് മുതലായവ നേടിയിട്ടുണ്ട്.