Tuesday, April 22, 2025
Latest:
KeralaTop News

അറ്റകുറ്റപ്പണി; തേവര- കുണ്ടന്നൂർ പാലം വീണ്ടും അടച്ചിടും

Spread the love

അറ്റകുറ്റ പണികൾക്കായി എറണാകുളം തേവര- കുണ്ടന്നൂർ പാലം വീണ്ടും അടയ്ക്കും. പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ടത്തിൻ്റെ ഭാഗമായാണ് നിയന്ത്രണം. ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെയാണ് പാലം അടച്ചിടുക.

കഴിഞ്ഞ ജൂലൈയിൽ അറ്റകുറ്റ പണികൾക്കായി പാലം രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. പാലം ഉൾപ്പെടുന്ന റോഡിലെ ടാർ മുഴുവൻ പൊളിച്ച് നവീകരിക്കാനായിരുന്നു സെപ്റ്റംബറിലും നിയന്ത്രണമേർപ്പെടുത്തിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ കുഴികൾ വീണ്ടും രൂപപ്പെട്ടത്.

ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി തുടങ്ങി പശ്ചിമകൊച്ചിയിലേക്ക് എത്തിപ്പെടാൻ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് തേവര- കുണ്ടന്നൂർ പാലമാണ്. രണ്ട് കിലോമീറ്ററിൽ താഴെയാണ് ഈ പാലത്തിന്റെ ദൂരം. ജൂൺ മാസത്തിൽ തുടങ്ങിയതാണ് പാലത്തിന്റെ ദുരവസ്ഥ. മഴക്കാലം കഴിഞ്ഞാൽ ഉടൻ തന്നെ പാലത്തിന്റെ പണി തുടങ്ങുമെന്ന് പിഡബ്ള്യുഡി നേരത്തെ വ്യക്തമാക്കിയിരുന്നു.