KeralaTop News

ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 75,000 രൂപ കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു

Spread the love

കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോക്ടർ എൽ മനോജാണ് വിജിലൻസ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.

കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട ഡോ മനോജ്‌ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നടപടിക്ക് സ്റ്റേ വാങ്ങിയിരുന്നു. ഇന്ന് തിരികെ സർവീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

മറ്റൊരു ഡോക്ടറുടെ ഡ്രൈവറായ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു. രാഹുൽ രാജിൻ്റെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് ഡോ മനോജ് പണം സ്വീകരിച്ചതെന്ന് വിജിലൻസ് പറയുന്നു.