Tuesday, March 4, 2025
Latest:
KeralaTop News

കാസർഗോഡ് അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റു

Spread the love

കാസർഗോഡ് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പു കടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്കൂളിലെ അധ്യാപികയ്ക്കാണ് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റത്. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പ് കടിച്ചത്. 8 ബി ക്ലാസ്സിൽ വച്ചാണ് പാമ്പ് കടിച്ചത്.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. അധ്യാപികയുടെ കാലിനാണ് പാമ്പ് കടിയേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.