കടവന്ത്രയിലെ വീട്ടിൽ ഒറ്റയ്ക്ക് താമസമാക്കിയ സുഭദ്ര, ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
സുഭദ്ര തിരോധാനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടവന്ത്രയിലെ വീട്ടിൽ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ശർമിളയെ സുഭദ്ര പരിചയപ്പെടുത്തിയത് കൂട്ടികാരിയെന്ന നിലയിലാണ്. ശർമിളയുടെയും നിധിൻ മാത്യുസിന്റെയും വിവാഹം നടത്തിയത് സുഭദ്രയാണെന്നും കടവന്ത്രയിലെ അയൽവാസികൾ പറയുന്നു. സുഭദ്ര പണം പലിശയ്ക്ക് കൊടുത്താണ് ജീവിച്ചിരുന്നത് വീട് പൂട്ടിയിട്ട നിലയിൽ കണ്ടതിനെ തുടർന്ന് മകൻ നടത്തിയ അന്വേഷണത്തിലാണ് സുഭദ്ര ഇവിടെയില്ലെന്ന് മനസ്സിലാകുന്നത്. പിന്നീടാണ് അന്വേഷണം തുടങ്ങുന്നത്.
സുഭദ്ര ഇങ്ങനെ വീട് പൂട്ടിയിറങ്ങുന്നത് പതിവായിരുന്നു. ശർമിള ആലപ്പുഴയിലാണ് താമസിക്കുന്നത്. ഇരുവരും കടവന്ത്രയിലേക്ക് വരുന്ന സമയത്ത് തിരികെ പോകുമ്പോൾ സുഭദ്രയേയും ആലപ്പുഴയിലേക്ക് കൂട്ടാറുണ്ടെന്നും അയൽവാസി പറയുന്നു. ശർമിളയുമായുള്ള അടുപ്പം സുഭദ്രയുടെ മക്കൾ തടഞ്ഞിട്ടുണ്ടെന്നും ഇതൊന്നും കൂട്ടാകാതെയായിരുന്നു അവർ ബന്ധം തുടർന്നിരുന്നത്.
കഴിഞ്ഞമാസം നാലിനായിരുന്നു സുഭദ്രയെ കടവന്ത്രയിലെ വീട്ടിൽ നിന്ന് കാണാതാവുന്നത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. കാണാതാവുമ്പോൾ സുഭദ്ര ആഭരണങ്ങൾ ധരിച്ചിരുന്നു.ഇത് കവർന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ആഗസ്റ്റ് ഏഴിനാണ് മൃതദേഹം കുഴിച്ചിടാനായി കുഴി എടുക്കുന്നത്. നിലവിൽ മാത്യുസും ഭാര്യ ശര്മിളയും ഒളിവിലാണ്.
അതേസമയം, കടവന്ത്ര പൊലീസിന്റെ അന്വേഷണത്തിൽ സുഭദ്ര കലവൂരിലെ ദമ്പതികളുടെ കൂടെ കണ്ടതായി വിവരം ലഭിച്ചു. വാടക വീട്ടിൽ ഇവരോടൊപ്പമാണ് സുഭദ്ര താമസിച്ചിരുന്നതെന്നും ഡിവൈഎസ്പി വ്യക്തമാക്കി. പരിസരവാസികളിൽ നിന്നാണ് സുഭദ്ര കലവൂരിൽ എത്തിയ വിവരം ലഭിച്ചു
രണ്ട് മൂന്ന് ദിവസം ഇവർ ദിവസം വീട്ടിൽ താമസിച്ചു, ഇവരെ കാണാതായതോടെ സംശയം വർധിച്ചു, കഡാവർ നായയെ കൊണ്ടുവന്ന് ഇന്നലെ പരിശോധിച്ചു അതിന് ശേഷമാണ് ഇന്ന് കുഴി തുറന്ന് പരിശോധിച്ചത്. ശർമിള ഉഡുപ്പി സ്വദേശിനിയായതിനാൽ കേരളത്തിന് പുറത്തും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.