KeralaTop News

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്; യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം 6 വോട്ടുകൾക്കെന്ന് ഹൈക്കോടതി

Spread the love

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഹർജി തള്ളിയ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ഹൈക്കോടതി ശരിവെച്ചിരുന്നു. നജീബ് കാന്തപുരത്തിൻറെ വിജയം ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്ഥാനാർഥി നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം 6 വോട്ടുകൾക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എൽഡിഎഫ് തർക്കമുന്നയിച്ച 348 വോട്ടുകളിൽ സാധുവായത് 32 എണ്ണം മാത്രം. സാധുവായ വോട്ട് എൽഡിഎഫിനെന്ന് കണക്കാക്കിയാലും യുഡിഎഫ് 6 വോട്ടിന് ജയിക്കും. ഈ സാഹചര്യത്തിൽ മാറ്റിവെച്ച വോട്ടുകൾ എണ്ണേണ്ടതില്ലെന്ന് ഹൈക്കോടതി

340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം തെരഞ്ഞെടുപ്പിൽ വിജയിച്ചത്.