Kerala

ആറ്റിങ്ങലില്‍ 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

Spread the love

തിരുവനന്തപുരം ആറ്റിങ്ങലില്‍ 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി ശരത്ത്, ഭാര്യ നന്ദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2021 ഏപ്രില്‍ മാസം മുതല്‍ 2022 ഫെബ്രുവരി മാസം വരെ പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിയായ പെണ്‍കുട്ടിയെയാണ് ദമ്പതികള്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. ശരത്ത് ഭാര്യയെ ഉപയോഗിച്ച് പരിചയക്കാരിയായി പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് മൊഴി.