ഇ എം എം ആര്‍ സി ക്ക് പ്രകൃതി അന്തര്‍ദേശിയ പുരസ്‌ക്കാരം
ഡല്‍ഹിയിലെ സി ഇ സി (കണ്‍സോര്‍ഷ്യം ഫോര്‍ എഡ്യൂക്കേഷനല്‍ കമ്മ്യൂണിക്കേഷന്‍) സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച 16 -മത് പ്രകൃതി ഇന്റര്‍നാഷണല്‍ ഡോക്യൂമെന്ററി ഫെസ്റ്റിവലില്‍ കോഴിക്കോട് സര്‍വകലാശാലയിലെ എഡ്യൂക്കേഷഷണല്‍ മള്‍ട്ടിമീഡിയ റിസേര്‍ച് സെന്റര്‍ (ഇ എം എം ആര്‍ സി) മികച്ച ഡോക്യൂമെന്ററിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. .ഇ എം എം ആര്‍ സി പ്രൊഡ്യൂസര്‍ സജീദ് നടുത്തൊടി സംവിധാനം ചെയ്ത ‘റൈസ്ഡ് ഓണ്‍ റിതംസ്’ ആണ് ഹ്യൂമന്‍ റൈറ്‌സ് വിഭാഗത്തില്‍ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം നേടിയത്. ഇതിന് മികച്ച ഡോക്യൂമെന്ററിക്കുള്ള ഈ വര്‍ഷത്തെ എന്‍ സി ആര്‍ റ്റി ദേശിയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.
സംഗീതം ഭിന്നശേഷിക്കാരില്‍ ചെലുത്തുന്ന സ്വാധീനം പ്രമേയമാക്കുന്ന ഡോക്യൂമെന്ററി അമ്മയും മകനും തമ്മിലുള്ള പ്രചോദനാത്മകമായ ബന്ധം ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നതിനെ ചിത്രീകരിക്കുന്നു.
ഡോക്യൂമെന്ററിക്ക് വേണ്ടി ബാനിഷ് എം ക്യാമറയും സാജിദ് പീസി എഡിറ്റിംഗും നിര്‍വഹിച്ചു. ദീപ്തി നാരായണന്‍, മിഥുന്‍, നിധിന്‍, ശിവദാസന്‍, വൈശാഖ് സോമനാഥ്, വിനീഷ് കൃഷ്ണന്‍, ജിജു ഗോവിന്ദന്‍ എന്നിവര്‍ സാങ്കേതിക പിന്തുണ നല്‍കി.
വിദ്യാഭ്യാസ ഡോക്യൂമെന്ററികളും വീഡിയോ ക്ലാസ്സുകളും ഓണ്‍ലൈന്‍ കോഴ്‌സുകളും തയ്യാറാക്കുന്ന കോഴിക്കോട് സര്‍വകലാശാലയിലെ സ്ഥാപനമാണ് ഇ എം എം ആര്‍ സി.