Kerala

‘പ്രധാനമന്ത്രി മനസ് അറിഞ്ഞ് വയനാടിനെ സഹായിക്കണം; സന്ദർശനത്തിൽ വലിയ പ്രതീക്ഷ’; മന്ത്രി എകെ ശശീന്ദ്രൻ

Spread the love

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനത്തിൽ വലിയ പ്രതീക്ഷയെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പ്രധാനമന്ത്രി മനസ് അറിഞ്ഞു വയനാടിനെ സഹായിക്കണമെന്ന് മന്ത്രി പ്രതികരിച്ചു. കേരളാ സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിക്കു വലിയ സഹായം കേന്ദ്രം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയോട് ഇന്ന് കേരളത്തിന്റെ ആവശ്യങ്ങൾ നേരിട്ട് ധരിപ്പിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. 2000 കൊടിയിലേറെ നഷ്ടം ഉണ്ടായി എന്നതാണ് പ്രാഥമിക വിലയിരുത്തൽ. അതിൽ കൂടുതൽ സാഹയം കിട്ടിയേ മതിയാകുവെന്ന് മന്ത്രി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും പണം നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. L3, L4 എന്ന സാങ്കേതിക ചർച്ചയിൽ ഒതുങ്ങരുതെന്ന് മന്ത്രി പറഞ്ഞു.

പ്രകൃതിക്ക് ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും അറിയില്ല എന്നത് കേന്ദ്രം ഓർക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. എയർ ഫോഴ്‌സ് B777 വിമാനത്തിൽ ഡൽഹിയിൽ നിന്നും കണ്ണൂരിലേക്ക് പ്രധാനമന്ത്രി യാത്ര തിരിച്ചിട്ടുണ്ട്. രാവിലെ 11 ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തും. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും.