മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു വാര്യര്‍ അന്തരിച്ചു
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു വാര്യര്‍ (അനു സിനുബാല്‍) അന്തരിച്ചു. 49 വയസായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് അന്ത്യം. ദുബായിലെ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു. സംസ്‌കാരം ഉച്ചയ്ക്ക് പാരിപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.
കേരളത്തിനകത്തും പുറത്തുമായി നിരവധി മാധ്യമങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ എഴുത്തുകാര്‍ക്കുള്ള കൈരളി-അറ്റ്‌ലസ് നോവല്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. കൊച്ചിയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ യാത്രാ വിവരണങ്ങളും കവിതകളും ശ്രദ്ധ നേടിയിട്ടുണ്ട്.
2020 -ല്‍ ക്യന്‍സര്‍ ബാധിച്ച് തിരുവനന്തപുരത്തെ ഫ്‌ലാറ്റിലായിരുന്നു താമസം. അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളിയിലെ സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും. അപൂര്‍വ്വ ,അനന്യ എന്നിവര്‍ മക്കളാണ്.