World

ബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം; 90ലധികം പേർ കൊല്ലപ്പെട്ടു;രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തി

Spread the love

ബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോകഭം പൊട്ടിപുറപ്പെട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. 90ലധികം പേരാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. അക്രമങ്ങളുടെ സാഹചര്യത്തിൽ രാജ്യവ്യാപകായി കർഫ്യൂ ഏർപ്പെടുത്തി. ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ളവ വിച്ഛേദിച്ചു. സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറുനകയാണ് ബം​ഗ്ലാദേശിൽ.

പ്രക്ഷോഭത്തിൽ മരിച്ചവരിൽ പൊലൂസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവരുണ്ട്. ബം​ഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാ​ഗ്രത പാലിക്കണമെന്ന് ഇന്ത്യ നിർദേശിച്ചു. ജനുവരിയിൽ തുടർച്ചയായി നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ ഹസീനയ്ക്ക് പ്രതിഷേധം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥി പ്രസ്ഥാനം പ്രഖ്യാപിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന് ഇരുന്നവർ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് പ്രവർത്തകരുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമം പുനരാരംഭിച്ചത്. സർക്കാർ ജോലികൾക്കുള്ള സംവരണ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളിൽ നിന്ന് ജൂലൈയിൽ ആരംഭിച്ച പ്രതിഷേധം 200 ലധികം പേർ കൊല്ലപ്പെടുകയും അക്രമത്തിലേക്ക് നീങ്ങുകയും ചെയ്തതിന് പിന്നാലെയാണ് അടുത്ത പ്രക്ഷോഭത്തെ രാജ്യത്തെ ബാധിച്ചിരിക്കുന്നത്.

സംവരണവിഷയത്തിൽ ബം​ഗ്ലാദേശ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അന്നത്തെ പ്രക്ഷോഭം അയഞ്ഞത്. സർക്കാർ സർവീസിലെ സംവരണത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തത്. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് അഞ്ചായി കുറക്കുകയും ചെയ്തിരുന്നു.