World

ഇസ്ലാമിക് സ്റ്റേറ്റ് കമ്മാൻഡറടക്കം മൂന്ന് ഭീകരർ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പിടിയിൽ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

Spread the love

ഇസ്ലാമിക് സ്റ്റേറ്റ് കമ്മാൻഡർ അടക്കം മൂന്ന് ഭീകരർ പാക്കിസ്ഥാനിലെ പഞ്ചാബിൽ പിടിയിൽ. പഞ്ചാബിലെ പൊലീസിൻ്റെ ഉപവിഭാഗമായ ഭീകര വിരുദ്ധ വകുപ്പ് അംഗങ്ങളാണ് ഇരെ അറസ്റ്റ് ചെയ്തത്. ഫൈസലാബാദ്, ഝേലം, ഛക്‌വൽ നഗരങ്ങളിൽ നടത്തിയ ഓപ്പറേഷനൊടുവിലാണ് മൂന്ന് പേരെയും കണ്ടെത്തി അറസ്റ്റ് ചെയ്തത്.

അബ്‌ദുൾ വഹാബ് എന്ന ഇസ്ലാമിക് സ്റ്റേറ്റ് കമ്മാൻഡറാണ് അറസ്റ്റിലായ ഒരാൾ. സൈഫുള്ള, ഖുറാം അബ്ബാസ് എന്നീ ഐഎസ് ഭീകരരാണ് പിടിയിലായ മറ്റ് രണ്ട് പേർ. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായും വിവരമുണ്ട്..

അറസ്റ്റിലായവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യലിനായി മാറ്റിയെന്നാണ് വിവരം. കഴിഞ്ഞ മാസവും ഭീകര വിരുദ്ധ സേന 38 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. അന്നും പഞ്ചാബ് മേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഭൂരിഭാഗം പേരും ഇസ്ലാമിക് സ്റ്റേറ്റിലും പഞ്ചാബ് പ്രവിശ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ എന്ന ഭീകര സംഘടനയിലെയും അംഗങ്ങളാണെന്നാണ് സംശയം.