Saturday, January 4, 2025
Sports

മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് മനു ഭാക്കർ, മെഡൽ പ്രതീക്ഷയായി ലക്ഷ്യ സെൻ; ഹോക്കിയില്‍ ഓസ്ട്രേലിയക്കെതിരെ

Spread the love

പാരീസ്: ഒളിംപിക്സ് ഷൂട്ടിംഗില്‍ മൂന്നാംം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്കര്‍ ഇന്നിറങ്ങും. ഉച്ചക്ക് 12.30ന് വനിതകളുടെ പ്രെസിഷന്‍ 25 മീറ്റര്‍ പിസ്റ്റൾ യോഗ്യതാ റൗണ്ടിലാണ് മനു ഭാക്കറും ഇഷാ സിംഗും ഇന്ന് യോഗ്യതാ പോരാട്ടത്തിനിറങ്ങുന്നത്. ഹോക്കിയില്‍ ഉച്ചക്ക് 2.45ന് പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ഓസ്ട്രേലിയ ആണ്. നേരത്തെ ക്വാര്‍ട്ടറിലെത്തിയ ഇന്ത്യ ഇന്നലെ ബെല്‍ജിയത്തോട് തോറ്റിരുന്നു. ബാഡ്മിന്‍റണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ലക്ഷ്യമാക്കി ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്ന് ചൈീന്സ തായ്പേയിയുടെ ചോ തൈന്‍ ചെന്നിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.05നാണ് മത്സരം തുടങ്ങുക.

ഒളിംപിക്സില്‍ ഇന്ത്യ ഇന്ന്:

12:30 – ഗോൾഫ് – പുരുഷന്മാരുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് 2 – ശുഭങ്കർ ശർമ്മ, ഗംഗൻജീത് ഭുള്ളർ

12:30 – ഷൂട്ടിംഗ് – 25 മീറ്റർ പിസ്റ്റൾ വനിതാ യോഗ്യത പ്രസിഷൻ – ഇഷാ സിംഗ്, മനു ഭേക്കർ
13:00 – ഷൂട്ടിംഗ് – സ്‌കീറ്റ് പുരുഷൻമാരുടെ യോഗ്യത – ഒന്നാം ദിവസം – അനന്ത് ജീത് സിംഗ് നരുക

13:19 – അമ്പെയ്ത്ത് – മിക്സഡ് ടീം 1/8 എലിമിനേഷൻ റൗണ്ട് – ഇന്ത്യ (അങ്കിത ഭകത്, ബി. ധീരജ്) vs ഇന്തോനേഷ്യ

13:48 – റോവിംഗ് – പുരുഷ സിംഗിൾസ് സ്കൾ ഫൈനൽ ഡി – ബൽരാജ് പൻവാർ

13:30- മുതൽ – ജൂഡോ – സ്ത്രീകൾ +78 കിലോഗ്രാം എലിമിനേഷൻ റൗണ്ട് ഓഫ് 32, മത്സരം 8 – തുലിക മാൻ vs ഇഡലിസ് ഒർട്ടിസ് (ക്യൂബ)

15:45- മുതൽ – സെയ്‌ലിംഗ് – സ്ത്രീകളുടെ ഡിങ്കി – ഓട്ടം 2-3-4 – നേത്ര കുമനൻ

16:45 – ഹോക്കി – പുരുഷ ഹോക്കി – ഇന്ത്യ vs ഓസ്‌ട്രേലിയ

17:45- മുതൽ – അമ്പെയ്ത്ത് – മിക്സഡ് ടീം ക്വാർട്ടർ ഫൈനൽ & സെമിഫൈനലുകൾ – അങ്കിത ഭകത്, ബി. ധീരജ് (യോഗ്യതയ്ക്ക് വിധേയമായി)

19:05- മുതൽ – സെയിലിംഗ് – പുരുഷന്മാരുടെ ഡിങ്കി – ഓട്ടം 3-4 – വിഷ്ണു ശരവണൻ

19:54 – അമ്പെയ്ത്ത് – മിക്സഡ് ടീം വെങ്കല മെഡൽ മത്സരം – അങ്കിത ഭകത്, ബി. ധീരജ് (യോഗ്യതയ്ക്ക് വിധേയം)

20:13 – അമ്പെയ്ത്ത് – മിക്സഡ് ടീം ഗോൾഡ് മെഡൽ മത്സരം – അങ്കിത ഭകത്, ബി. ധീരജ് (യോഗ്യതയ്ക്ക് വിധേയം)

21:05 – ബാഡ്മിൻ്റൺ – പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനൽ – ലക്ഷ്യ സെൻ vs ചൗ ടിയെൻ ചെൻ (ചൈനീസ് തായ്പേയ്)

21:40 – അത്‌ലറ്റിക്സ് – വനിതകളുടെ 5000 മീറ്റർ റൗണ്ട് 1 – അങ്കിത, പരുൾ ചൗധരി

23:40 – അത്‌ലറ്റിക്സ് – പുരുഷന്മാരുടെ ഷോട്ട്പുട്ട് യോഗ്യത – തജീന്ദർപാൽ സിംഗ് ടൂർ