രക്ഷാപ്രവർത്തനം ഊർജിതം; തിരച്ചിൽ പൂർണമായി യന്ത്രസഹായത്തോടെ’; മന്ത്രി കെ രാജൻ
വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് റവന്യു മന്ത്രി കെ രാജൻ. തിരച്ചിൽ പൂർണമായി യന്ത്രസഹായത്തോടെയാണ് നടക്കുകയെന്ന് മന്ത്രി പറഞ്ഞു. മഴ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ബെയ്ലി പാലെ ഉടൻ സജ്ജമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വയനാട് തിരച്ചൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഇന്നലെ രാത്രിയോടെ 15 ഹിറ്റിച്ചികൾ ദുരന്തഭൂമിയിലേക്ക് എത്തിച്ചിട്ടുണ്ട്. 15 കേന്ദ്രങ്ങളിൽ ഒരേ സമയം രക്ഷാപ്രവർത്തനം നടക്കുന്ന തരത്തിലായിരിക്കും ഇന്നത്തെ ദൗത്യം പുരോഗമിക്കുക.ബെയ്‌ലി പാലം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ സംവിധാനങ്ങൾ എത്തിക്കാനാകും. മേൽക്കൂരയോടുകൂടി താഴ്ന്ന വീടുകളുടെ മേൽക്കൂര മാറ്റി ആളുകളെ കടത്തിവിട്ട് രക്ഷാപ്രവർത്തനം നടത്താനായി പ്രത്യേകം സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.
വയനാട്ടിൽ രക്ഷാദൗത്യം തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കും. 282 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 195 പേർ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. ഇതുവരെ 1600 ഓളം പേരെയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.