Kerala

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: ‘ഒറ്റക്കെട്ടായ പ്രതിഷേധം വേണം; സർക്കാർ ഇനിയും വൈകരുത്’; എം.എം ഹസൻ

Spread the love

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ ഒറ്റക്കെട്ടായ പ്രതിഷേധം വേണം എന്ന ആവശ്യവുമായി യുഡിഎഫ് കൺവീനർ എം.എം ഹസൻ. സംസ്ഥാന സർക്കാർ പ്രതിഷേധിക്കാൻ വൈകുന്നതിൽ രാഷ്ട്രീയ ദുരുദ്ദേശങ്ങൾ ഉണ്ടോ എന്ന് സംശയിക്കുന്നതായി എം.എം ഹസൻ പറഞ്ഞു. ഒറ്റക്കൊട്ടായുള്ള പ്രതിഷേധത്തിന് സർക്കാർ ഇനിയും വൈകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ പാർട്ടി പ്രതിഷേധ പ്രകടനം നടത്തിയത് ഒഴിച്ചാൽ സംസ്ഥാന സർക്കാരിൻറെ പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സംസ്ഥാന താൽപര്യത്തേക്കാൾ എൽ.ഡി.എഫ് സർക്കാരിന് മുൻഗണന സ്വാർത്ഥ താല്പര്യങ്ങൾക്കെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി. ആത്മാർത്ഥയുണ്ടെങ്കിൽ ഇതിനോടകം നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചു കൂട്ടി കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത്രയേറെ അവഗണന നേരിട്ട് കേന്ദ്ര ബജറ്റ് കേരളചരിത്രത്തിൽ ആദ്യമാണ്. 24000 കോടിയുടെ സാമ്പത്തിക പാക്കേജ് പരിഗണിക്കുക പോലും ചെയ്തില്ലെന്നും എംഎം ഹസൻ പറഞ്ഞു. റെയിൽവേ വികസനം കീറാമുട്ടിയായി ഇപ്പോഴും കേരളത്തിൽ തുടരുകയാണെന്നും ഹസൻ പറഞ്ഞു.