National

അപകടം നടന്ന ദിവസം രാവിലെ 5.30ന് അർജുനെ കണ്ടു, ലോറി പുഴിയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ല; സുഹൃത്ത് സവാദ്

Spread the love

അപകടം നടന്ന ദിവസം രാവിലെ 5.30ന് അർജുനെ കണ്ടുവെന്ന് അർജുന്റെ സുഹൃത്ത് സവാദ്. അപകടം നടന്ന സ്ഥലത്തെ ഹോട്ടലിന് എതിർവശം ലോറി പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് നാട്ടിലേക്ക് പുറപ്പെട്ടത്.

അർജുൻ വിശ്രമിക്കാനായി അവിടെ വണ്ടി നിർത്തിയിട്ടു. ഭാരമേറിയ ലോഡ് ഉള്ളത് കൊണ്ട് ലോറി പുഴിയിലേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ല. അപകടം നടന്ന ദിവസം സ്ഥലത്ത് ശക്തമായ മഴ ഉണ്ടായിരുന്നുവെന്നും സവാദ് പറഞ്ഞു.

അർജുനായുള്ള തെരച്ചിലിൽ വീഴ്ചയില്ല, കേരള സർക്കാർ ബന്ധപ്പെട്ടിരുന്നെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ അലംഭാവം സംഭവിച്ചിട്ടില്ല.

കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയെന്നും മുഖ്യമന്ത്രി. സാധ്യമായതെല്ലാം ചെയ്യുന്നു. സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തു.10 പേർ അപകടത്തിൽപ്പെട്ടു. മൂന്ന് പേരെ കണ്ടെത്താനുണ്ടെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൽ നിന്നുള്ള നേതാക്കൾ വിളിച്ചിരുന്നു. അപകടത്തിൽ ദേശീയപാത അതോറിറ്റിയെ കർണാടക മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കരാറുകാർക്കെതിരെ നടപടി വേണമെന്നും പണി പൂർത്തിയാകാതെ ടോൾപിരിവ് തുടങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മരിച്ചവർക്ക് 5 ലക്ഷം ധനസഹായവും സിദ്ധരാമയ്യ പ്രഖ്യാപിച്ചു.