Kerala

കോട്ടയത്ത് കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി അൻ മരിയ (51) ആണ് മരിച്ചത്. പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആൻ മരിയയെ ഓർമക്കുറവും ആ​രോ​ഗ്യപ്രശ്നങ്ങളും നേരിട്ടിരുന്നു. കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനമഠത്തിലാണ് സംഭവം. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു.