National

മോദി കി ഗ്യാരന്റിയല്ല, ഇത് കെജ്രിവാള്‍ കി ഗ്യാരന്റി’; ഹരിയാനയില്‍ പ്രചാരണം തുടങ്ങി എഎപി; തുടക്കമിടുന്നത് സുനിത കെജ്രിവാള്‍

Spread the love

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രചാരണത്തിന് ഇന്ന് തുടക്കം. അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാളാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. പഞ്ച്കുളയില്‍ നടക്കുന്ന ടൗണ്‍ഹാള്‍ യോഗത്തില്‍ കേജ്രിവാള്‍ കി ഗ്യാരന്റി പ്രഖ്യാപനം നടത്തുമെന്നും ആംആദ്മി അറിയിച്ചു

കേജ്രിവാള്‍ ജയില്‍ കഴിയുന്ന സാഹചര്യത്തിലാണ് സുനിത കെജ്‌രിവാളിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം. ഹരിയാനയിലെ 90 സീറ്റിലും പാര്‍ട്ടി മത്സരിക്കും എന്നാണ് ആംആദ്മി അറിയിച്ചത്. അതിനിടെ ഖനന അഴിമതി കേസിലെ കള്ളപ്പണം ഇടപാടില്‍ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വറിനെ ഇഡി അറസ്റ്റ് ചെയ്തു.സോനിപത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ ഇഡി അംബാലയില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, രാജ്യസഭാ എംപിമാരായ സഞ്ജയ് സിംഗ്, സന്ദീപ് പതക് തുടങ്ങിയവരും ഇന്നത്തെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 90 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടി നീക്കം നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച മോദി കാ ഗ്യാരന്റി എന്ന പ്രചാരണ തന്ത്രത്തിന് ബദലായാണ് കെജ്രിവാള്‍ കാ ഗ്യാരന്റിയുമായി ആം ആദ്മി പാര്‍ട്ടി കളം നിറയുന്നത്.