Kerala

മൈക്രോ സോഫ്റ്റ് തകാരാർ; നെടുമ്പാശേരി വിമാനത്താവളെത്തെയും ബാധിച്ചു; 7 വിമാന സർവീസുകൾ വൈകി

Spread the love

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ കേരളത്തിലെ വിമാനത്താവളത്തെയും ബാധിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ 7 വിമാന സർവീസുകൾ വൈകി. മൈക്രോ സോഫ്റ്റ് തകാരാർ വിമാന സർവീസുകളെയും ബാധിച്ചിരുന്നു. നേരത്തെ ഓൺലൈൻ ബുക്കിം​ഗ് നിർത്തിവെച്ചിരുന്നു. സ്‌പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങി യ കമ്പനി കളാണ് ഓൺലൈൻ ബുക്കിംഗ് നിർത്തിയത്.

എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ ഉണ്ടാകും. ഓൺ ലൈൻ ചെക്കിങ് സേവനങ്ങളും താൽക്കാലികമായി ലഭ്യമാകില്ല. ലോകമെമ്പാടും വിമാനത്താവളങ്ങളിൽ വൻ ക്യൂ ആണ് അനുഭവപ്പെടുന്നത്. അമേരിക്ക ,ഓസ്ട്രേലിയ ,ന്യൂസിലൻഡ് എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമാണ്. ബെർലിൻ ,ആസ്റ്റർഡാം വിമാനത്താവളങ്ങളിൽ സർവീസ് നിർത്തിവെച്ചു.

ബ്രിട്ടനിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. സൂപ്പർമാർക്കറ്റുകളുടെ പ്രവർത്തനം നിലച്ചു. സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായത്. ഇന്ത്യയിലുൾപ്പെടെ കമ്പ്യൂട്ടറുകൾ തകരാറിലായത്. കംപ്യൂട്ടറുകളിൽ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (BSOD) ഇറർ മുന്നറിയിപ്പാണ് കാണിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറുകളിലാണ് തകരാർ ബാധിച്ചേക്കുന്നത്.