Kerala

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവർ 12,508; ഡെങ്കിപ്പനി ഭീതിയിൽ കൊച്ചിയും

Spread the love

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല. ബുധനാഴ്ച 12,508 പേരാണ് വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിയും എലിപ്പനിയും മലമ്പനിയും കൂടാതെ വെസ്റ്റ് നൈൽ, H1N1 എന്നീ പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി ബാധിക്കുന്നവർ സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന പറഞ്ഞു

കൊച്ചിയിലും ഡെങ്കിപ്പനി കേസുകൾ ഉയരുകയാണ്. 1,252 പേരാണ് ഒരു മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ച് എറണാകുളത്ത് ചികിത്സ തേടിയത്. കളമശ്ശേരി നഗരസഭ പരിധിയിൽ ഡെങ്കി ബാധിതരുടെ എണ്ണം 200 കടന്നു.

വരും ദിവസങ്ങളിൽ ഡെങ്കി കേസുകൾ ഉയരാനാണ് സാധ്യത. ഇത് മുന്നിൽക്കണ്ട് ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ പകർച്ചപ്പനി സാഹചര്യവും വിലയിരുത്തി.