ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ട്
അമേരിക്കൻ മുൻ പ്രസിഡന്‍റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ട്. ഇറാന്‍റെ ഭീഷണിയെക്കുറിച്ച് യു എസ് രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്തതായി യു എസ് ദേശീയ സുരക്ഷാ വിഭാഗം വ്യക്തമാക്കി.
ഡ്രോണുകൾ, റോബോട്ടിക് നായ്ക്കൾ എന്നിവ ഉൾപ്പെടുത്തി അധിക സുരക്ഷയാണ് ഇക്കാലയളവിൽ ട്രംപിനായി ഏർപ്പെടുത്തിയിരുന്നത്. അതിനിടയിലാണ് ശനിയാഴ്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ പരിപാടിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്.
എന്നാൽ ട്രംപിന് നേരെ വെടിവെയ്പ് നടത്തിയ തോമസ് മാത്യു ക്രൂക്സിന് ഇറാൻ ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.