Sports

കോപ്പ അമേരിക്കയിൽ അർ‌ജന്റീന രാജാക്കന്മാർ; തുടർച്ചയായ രണ്ടാം കിരീടം; കൊളംബിയയെ തകർത്തത് എക്‌സ്ട്രാ ടൈമിൽ‌

Spread the love

കോപ്പ അമേരിക്കയിൽ വീണ്ടും ചാമ്പ്യന്മാരായി അർജന്റീന. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ കൊളംബിയയെ തകർത്തു. ഒരു ​ഗോളിനാണ് അർജന്റീനയുടെ ജയം. 112-ാം മിനിറ്റിലാണ് അർജന്റീനയുടെ വിജയ ​ഗോൾ എത്തിയത്. ലൗട്ടാറോ മാർട്ടിനസാണ് രക്ഷകനായി എത്തിയത്. നിശ്ചിത സമയത്തും ഇരു ടീമും ​ഗോൾ നേടാതെ വന്നതോടകൂടിയാണ് എക്സ്ട്രാ ടൈമിലേക്ക് മത്സരം കടന്നത്. തുടർച്ചയായ രണ്ടാം കോപ്പ കിരീട നേട്ടമാണ് അർജന്റീനക്ക്.

നായകൻ ലയണൽ മെസ്സി രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാൽ മത്സരവീര്യം കളയാതെ അർജന്റീന താരങ്ങൾ കളം നിറഞ്ഞു. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയായിരുന്നു. എന്നാൽ ഒടുവിൽ കിരീടം മെസിക്കും സംഘവും നേടി.

ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ മത്സരങ്ങളിലുടനീളം ലഭിച്ചെങ്കിലും ​ഗോൾ ആക്കി മാറ്റാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന നിരവധി മുന്നേറ്റങ്ങൾ നടത്തിയിരുന്നു. 65-ാം മിനിറ്റിലാണ് നായകൻ മെസിന പരിക്കേറ്റ് കളം വിടുന്നത്. നിക്കോളാസ് ഗോൺസാലസാണ് പകരക്കാരനായി ഇറങ്ങിയത്. മെസിയുടെ അഭാവത്തിലും കനത്ത പോരാട്ടമാണ് കൊളംബിയക്കെതിരെ അർജന്റീന താരങ്ങൾ പുറത്തെടുത്തത്.